നടൻ പൃഥ്വിരാജ് വാഹനം രജിസ്റ്റർ ചെയ്തത് കൊച്ചിയിൽ ഇഷ്ടവാഹനം രജിസ്റ്റർ ചെയ്തത് 50 ലക്ഷത്തിന്

കൊച്ചി: രണ്ടരക്കോടി രൂപയുടെ കാർ അമ്പത് ലക്ഷം രൂപയ്ക്ക് രജിസ്റ്റർ ചെയ്ത് നടൻ പൃഥ്വിരാജ്. ഇഷ്ടവാഹനമായ ലംബോര്‍ഗിനി ,ഒന്നാം നമ്പരില്‍ കൊച്ചിയിലാണ് നടൻ റജിസ്റ്റര്‍ ചെയ്തത്.ഫീസ് വെട്ടിക്കാനായി ചലച്ചിത്രതാരങ്ങള്‍ പോണ്ടിചേരിയിൽ ആഡംബരവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ കേസുകൾ നിലനിൽക്കുമ്പോഴാണ് പൃഥ്വിരാജ് നിയമം പാലിച്ച് മാതൃക കാട്ടിയത്.

സിവില്‍സ്റ്റേഷന്‍ വളപ്പിൽ തലയെടുപ്പോടെ വന്നു കയറിയ ആഡംബരക്കാർ. നടന്‍ പൃഥ്വിരാജിന്റെ പുതുപുത്തന്‍ ലംബോര്‍ഗിനി. ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയ കാർ പൃഥിരാജിന്റെതേന്ന് അറിഞ്ഞതോടെ കാഴ്ചക്കാരും കൂടി...കഴിഞ്ഞയാഴ്ച നടന്ന വാഹന ലേലത്തില്‍ ഇഷ്ടവാഹനത്തിന് ഒന്നാം നമ്പരാണ് പൃഥിരാജ് സ്വന്തമാക്കിയത്.ലേലത്തില്‍ പങ്കെടുത്ത അഞ്ചുപേരെ പിന്‍തള്ളിയാണ് നടൻ നമ്പർ സ്വന്തമാക്കിയത് .

കെഎല്‍ 7 സിഎന്‍ ഒന്ന് എന്ന ഇഷ്ട നമ്പര്‍ നേടാന്‍ ആറുലക്ഷം രൂപയാണ് പൃഥ്വി ചെലവിട്ടത്. പൃഥ്വിരാജിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത് സുഹൃത്താണ് അന്ന് ഈ നമ്പര്‍ സ്വന്തമാക്കിയത്. നമ്പർ ചാര്‍ത്തിയ കാർ പിന്നീട് പോയത് കാക്കനാട് ആര്‍ടിഒ ഒാഫിസില്‍. വണ്ടി നേരിട്ടെത്തിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി മടക്കം.പോണ്ടിച്ചേരി രജിസ്ട്രേഷന്‍ കുരുക്കില്‍ താരങ്ങള്‍ നിയമനടപടികൾ നേരിടുമ്പോഴാണ് നികുതിയടച്ച് പൃഥ്വിരാജ് കേരളത്തില‍് തന്നെ സ്വന്തം വാഹനം രജിസ്റ്റര്‍ ചെയ്തത്.