സുരഭി ലക്ഷ്മി പ്രധാനവേഷത്തിലെത്തിയ മിന്നാമിനുങ്ങ് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് സുരഭി ലക്ഷ്മിക്ക് ഒപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തി.
സുരഭി ലക്ഷ്മിയുടെ കരിയറിന്റെ തുടക്കക്കാലത്ത് സുരഭിക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞു. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് മറ്റു സിനിമകളിലേക്ക് തന്നെ നിര്‍ദേശിച്ചതെന്ന് സുരഭി ലക്ഷ്മി പറഞ്ഞു. എന്നാല്‍ താന്‍ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം സുരഭി ലക്ഷ്മിയോടുള്ള സ്‌നേഹം കൊണ്ടല്ല. സുരഭി ലക്ഷ്മി നല്ല നടിയാണെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
