തിരുവനന്തപുരം: സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ധിച്ചു കൊന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന്‍റെ പരിശ്രമം സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരുടെയും മുന്നിലേയ്ക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ശ്രീജിത്തിന് പിന്തുണയുമായി കേരളത്തിലെ സാധാരണ ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു. ഇപ്പോഴിതാ ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരിക്കുകയാണ് ആധുനിക കാലത്ത് എല്ലാവരും മറന്നു പോകുന്ന മനുഷ്യത്വത്തെയാണ് ശ്രീജിത്ത് ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നതെന്ന് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.
"നിങ്ങള്‍ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നാം അതിവേഗം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്ന, നമ്മള്‍ വില കല്‍പ്പിക്കാത്ത ആധുനിക കാലത്തെ മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട മൂല്യമാണ്. ഇത് സത്യത്തിന് വേണ്ടിയുള്ളതാണ്.
കള്ളമെന്ന് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്. നിങ്ങള്‍ ഇത് ചെയ്യുന്നത് സ്വന്തം കുടുംബത്തിനും സഹോദരനും വേണ്ടിയായിരിക്കാം. എന്നാല്‍ രണ്ടുവര്‍ഷത്തെ പോരാട്ടം നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നില്‍ പ്രതീക്ഷയുടെ ആള്‍രൂപമായി മാറുകയാണ് നിങ്ങള്‍ ചെയ്തത്.
നന്ദി സഹോദരാ.. നിങ്ങള്‍ക്ക് ചുറ്റുമുള്ള സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയതിന്, നിങ്ങള്‍ തേടികൊണ്ടിരിക്കുന്ന സത്യം കൈവരിക്കുമാറാവട്ടെ. നിങ്ങള്‍ അര്‍ഹിക്കുന്ന നീതി നിങ്ങള്‍ക്ക് ലഭ്യമാകട്ടെ. നിങ്ങളില്‍ നിന്ന് അകലുന്ന സമാധാനം കണ്ടെത്താനും കഴിയട്ടെയെന്ന്" താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഞായറാഴ്ച നടന്‍ നീരജ് മാധവും ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇതിനോടകം സിനിമാ ലോകത്തെ ഒട്ടേറെ പേര്‍ ശ്രീജിത്തിന് പിന്തുണ അറിയിച്ചുട്ടുണ്ട്.
പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
