ഒറ്റ രാത്രികൊണ്ട് ട്രെന്‍ഡിങ്ങായ ഗാനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന പ്രിയ പ്രകാശ് വാര്യര്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും താരമാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെത്തുന്ന പതിനെട്ടുകാരി പ്രിയ പ്രകാശ് വാര്യര്‍ പിന്നിലാക്കിയതാകട്ടെ മോഹന്‍ലാലിനെയും ദുല്‍ഖര്‍ സല്‍മാനെയും പോലുള്ള അതികായരെയും. ഒറ്റ രാത്രികൊണ്ട് 15 ലക്ഷത്തിലധികം പേരാണ് പ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്സായത്.

ചിത്രത്തിലെ ഒരു ഗാനരംഗത്ത് കണ്ണിറുക്കുന്ന സീനാണ് പ്രിയയ്ക്ക് ഇത്രയും ആരാധകരുണ്ടാക്കിയത്. നിലവിലെ കണക്കുകള്‍ പ്രകാരം 24ലക്ഷം ഫോളോവേഴ്സാണ് പ്രിയ വാര്യര്‍ക്കുള്ളത്. ചിത്രത്തിലെ ഗാനരംഗം നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വാര്യര്‍ വിമലാ കോളേജ് വിദ്യാര്‍ഥിനിയാണ്.

View post on Instagram

View post on Instagram
View post on Instagram