ശ്രീദേവിക്ക് ആദരവര്‍പ്പിച്ച് പ്രിയ വാര്യരുടെ പാട്ട് - വീഡിയോ

First Published 27, Feb 2018, 2:50 PM IST
Priya Prakash Varrier pays tribute to Sridevi
Highlights
  •  ട്വീറ്ററിലൂടെയാണ് പ്രിയ വീഡിയോ ഷെയര്‍‌ ചെയ്തത്. 

രാജ്യത്തെ സിനിമ പ്രേമികളെ നടുക്കിയ വാര്‍ത്തയായിരുന്നു ശ്രീദേവിയുടെ മരണം. ഇന്ത്യയുടെ ലെഡി സൂപ്പര്‍ സ്റ്റാറിയിരുന്നു ശ്രീദേവി. ശ്രീദേവിക്ക് ആദരവര്‍പ്പിച്ച് അഡാര്‍ ലവ് നായിക പ്രിയാ വാര്യര്‍ പാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ട്വീറ്ററിലൂടെയാണ് പ്രിയ വീഡിയോ ഷെയര്‍‌ ചെയ്തത്. 

അതേസമയം, ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി. അല്‍പസമയത്തിനകം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ താമസസ്ഥാലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഖിസൈസിസെ ദുബായി പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു.

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ഖുഷിയും ശ്രീദേവിയ്ക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബര്‍ദുബായി പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസസിച്ച ഹോട്ടല്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. നാലാം വയസ്സിൽ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം . കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് എ.ആർ. റഹ്മാൻ പ്രതികരിച്ചു. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു.

loader