അതിനിടെ തെലുങ്കില്‍ ഇറങ്ങിയ പരസ്യത്തിന്‍റെ വീഡിയോയ്ക്ക് ഡിസ്ലൈക്കുകളുടെ കൂമ്പരമാണ്. ഇതിന് പുറമേയാണ് സോഷ്യല്‍ മീഡിയ പേജുകളിലെ ട്രോളുകള്‍ ഉയരുന്നത്

കൊച്ചി: ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയ വാര്യരുടെ പുതിയ പരസ്യത്തെയും വെറുതെ വിടാതെ ട്രോളന്മാര്‍. പ്രിയ വാര്യര്‍ക്കെതിരെ അടുത്തിടെ ട്രോള്‍ മഴ തന്നെ തീര്‍ക്കുന്ന ട്രോളന്മാര്‍ക്ക് പുതിയ അവസരമായി വീണുകിട്ടിയത് തെലുങ്ക് പരസ്യമാണ്. ഒരു ഷോപ്പിംഗ് മാളിന്‍റെ പരസ്യത്തില്‍ പ്രിയയ്ക്ക് ഒപ്പം അഭിനയിക്കുന്നത് തെലുങ്ക് താരം അഖിലാണ് പരസ്യ ചിത്രത്തില്‍ പ്രിയ വാര്യര്‍ക്ക് ഒപ്പം അഭിനയിക്കുന്നത്.

അതിനിടെ തെലുങ്കില്‍ ഇറങ്ങിയ പരസ്യത്തിന്‍റെ വീഡിയോയ്ക്ക് ഡിസ്ലൈക്കുകളുടെ കൂമ്പരമാണ്. ഇതിന് പുറമേയാണ് സോഷ്യല്‍ മീഡിയ പേജുകളിലെ ട്രോളുകള്‍ ഉയരുന്നത്. നേരത്തെ പ്രിയയുടെ ആദ്യ ചിത്രമായ അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിനും ഡിസ്ലൈക്കുകള്‍ ലഭിച്ചിരുന്നു.

 യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസും ലൈക്കുമെല്ലാം സ്വന്തമാക്കിയ ഗാനമായിരുന്നു മാണക്യമലരെങ്കില്‍ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന പുതിയ ഗാനം 12000 ആളുകള്‍ 130000 പേരാണ് ഇതുവരെ അണ്‍ലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ഡിസ്ലൈക്കിന് നന്ദി പറയുകയാണ് അഡാറ് ലവ് ടീം. ഡിസ്ലൈക്ക് ആണെങ്കിലും ഗാനത്തോട് പ്രതികരിച്ചതിന് നന്ദിയറിയിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും കൂട്ടരും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. 

'ഫസ്റ്റ് ടൈം ഈസ് ബോറിങ്, നെസ്റ്റ് ടൈം വില്‍ ഗെറ്റ് ദ ഫീലിങ്' എന്ന ഗാനത്തിലെ വരി തന്നെയാണ് ഗാനത്തിന്‍റെ കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞുവയ്ക്കുന്നത്.

കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ എന്‍റെ സിനിമ പുറത്തിറങ്ങി പ്രകടനം പോലും വിലയിരുത്താതെയുള്ള വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നായിരുന്നു പ്രിയയുടെ പ്രതികരണം.