കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ ഇപ്പോളത്തെ താരം ഒരു അഡാറ് ലൗ നായിക പ്രിയാ വാര്യരാണ്. ഒരു അഡാറ് ലൗ എന്ന സിനിമയിലെ മാണിക്യ മലരായ പൂവേ എന്ന ഗാനത്തിലെ കണ്ണിറുക്കലാണ് പ്രിയയെ താരമാക്കിയത്. പാട്ട് ഹിറ്റായതിന് പിന്നാലെ പ്രിയയുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരയുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. അവര്‍ക്കായി പ്രിയ ക്രിക്കറ്റ് താരത്തിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അഡാറ് ലൗ നായികയിപ്പോള്‍.

എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറോ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോ ഒന്നുമല്ല പ്രിയയുടെ പ്രിയ താരം. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയിലാണ് കളിക്കളത്തില്‍ താരത്തിന്‍റെ കണ്ണുടക്കിയത്. രണ്ട് ലോകകപ്പുകളടക്കം പ്രധാന കിരീടങ്ങളെല്ലാം ഇന്ത്യയ്ക്ക് നേടിത്തന്ന നായകനാണ് ധോണി. ഏകദിന ക്രിക്കറ്റില്‍ പതിനായിരം ക്ലബില്‍ ഇടം നേടാന്‍ വെറും 33 റണ്‍സ് അകലെയാണ് ധോണിയിപ്പോള്‍.