നടി പ്രിയാമണിയും വ്യവസായി മുസ്തഫ രാജും വിവാഹിതരായി. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

തങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരായതിനാല്‍ രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ എന്നാഗ്രഹമില്ലാത്തത് കൊണ്ടാണ് രജിസ്റ്റർ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രിയാമണി നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹവും സല്‍ക്കാരവുമൊക്കെ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരും എന്ന് പ്രിയാമണി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് സിനിമകള്‍ ഉണ്ടെന്നും താരം വ്യക്തമാക്കി. ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐ.പി.എല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.