മുംബൈ: എന്തോക്കെ ചര്‍ച്ച ചെയ്യാനുണ്ട്, ഇതോക്കെ എന്താണ് അത്തരത്തില്‍ പറയിപ്പിക്കാവുന്ന ചര്‍ച്ചയ്ക്കാണ് ഒടുവില്‍ ബോളിവുഡ് ബ്യൂട്ടി പ്രിയങ്ക മറുപടി പറഞ്ഞിരിക്കുന്നത്. പ്രമുഖ ഫാഷന്‍ മാഗസിന്‍ ആയ മാക്സിമിന്‍റെ കവര്‍ ഇമേജ് ആയിരുന്നു പ്രിയങ്ക. കൈകള്‍ ഉയര്‍ത്തിയുള്ള ചിത്രമായിരുന്ന കവര്‍ ചിത്രം. അത്യാവശ്യം ഗ്ലാമര്‍ ചിത്രം എന്ന് വിശേഷിപ്പിക്കാം.

My new cover! Thank you @maxim.india #pctopsmaximhot100 #maximhot100 @stephaniebbmakeup @tedgibson

A photo posted by Priyanka Chopra (@priyankachopra) on

എന്നാല്‍ 33 വയസുള്ള പ്രിയങ്കയുടെ ചിത്രത്തില്‍ ചിലര്‍ വിവാദമാക്കിയത് അതല്ല, പ്രിയങ്കയുടെ കക്ഷങ്ങള്‍ യഥാര്‍ത്ഥമല്ല അത് ഫോട്ടോഷോപ്പാണെന്നാണ് ഒരു കൂട്ടര്‍ക്ക് പരാതി. #WillTheRealArmpitPleaseStandUp #nofilter #armpitdiaries എന്ന പേരില്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വലിയ വാര്‍ത്തയായി ഇത് പടര്‍ന്നു.

ഇതോടെയാണ് തന്‍റെ കക്ഷം നോക്കി നടക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ബോളിവുഡ് വിട്ട് ഇപ്പോള്‍ ഹോളിവുഡില്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രിയങ്ക വിവാദങ്ങള്‍ അത്ര തമാശയായി കാണുന്നില്ലെന്നത് ഈ പോസ്റ്റിലൂടെ വ്യക്തം.

ഇതാണ് പ്രിയങ്കയുടെ മറുപടി

Here is another "pit-stopping" picture to add to the debate. #WillTheRealArmpitPleaseStandUp #nofilter #armpitdiaries

A photo posted by Priyanka Chopra (@priyankachopra) on