ദിലീപ് അറസ്റ്റിലായപ്പോള്‍ അനിശ്ചിതാവസ്ഥയിലായ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ത്രീഡി ചിത്രമായി ഒരുങ്ങുന്ന പ്രൊഫസര്‍ ഡിങ്കന്‍ ഒരു ഷെഡ്യൂള്‍ ആണ് പൂര്‍ത്തിയായത്. ദിലീപിന് വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രൊഫസര്‍ ഡിങ്കന്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം സംവിധായകന്‍ രാമചന്ദ്രബാബു നിഷേധിച്ചു.
പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും സംവിധായകന്‍ രാമചന്ദ്ര ബാബു പറയുന്നു. ഒരു പ്രമുഖ പത്രത്തോടാണ് സംവിധായകന്‍റെ പ്രതികരണം. പ്രശസ്ത ഛായാഗ്രാഹകന്‍ കൂടിയായ രാമചന്ദ്രബാബുവിന്‍റെ ആദ്യ സംവിധാന സംരംഭമാണ് പ്രൊഫസര്‍ ഡിങ്കന്‍.
സംവിധായകന്‍ റാഫിയുടെ തിരക്കഥയിലാണ് സിനിമ. നമിതാ പ്രമോദ് ആണ് നായിക. ചിത്രത്തിന് വേണ്ടി ദിലീപ് മാജിക് പരിശീലനം നടത്തിയിരുന്നു. അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും പ്രൊഫസര്‍ ഡിങ്കനിലുണ്ട്.
