മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മമ്മൂട്ടിയും ആശാ ശരത്തും കുറേ സ്‌കൂള്‍ കുട്ടികളും ചേര്‍ന്ന് വിനോദ യാത്ര പോകുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹര ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഒരു കാവാലം പൈങ്കിളി... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. നീല ജുബ്ബയണിഞ്ഞ് കുട്ടികളോട് ഉല്ലസിച്ച് നടക്കുന്ന മമ്മൂട്ടിയും പുതിയ ലുക്കിലെത്തിയ ആശ ശരത്തും ഗാനരംഗത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നത്. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയുടേതാണ്. ചിത്രം സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും.
