സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും അഭിരുചിയുമുള്ള പുതുമുഖങ്ങളെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഫസ്റ്റ് ക്ലാപ്പ് എന്ന സംഘടനയാണ് ചിത്രത്തിന് പിന്നില്‍. സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയാണിത്.

ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിക്കപ്പെട്ട 'പുള്ള്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ച് ബിജു മേനോന്‍. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങള്‍ മാത്രം അണിനിരക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റിയാസ് റാസ്, പ്രവീണ്‍ കേളിക്കോടന്‍ എന്നിവര്‍ ചേര്‍ന്നാണ്.

Add Asianetnews as a Preferred SourcegooglePreferred

സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും അഭിരുചിയുമുള്ള പുതുമുഖങ്ങളെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഫസ്റ്റ് ക്ലാപ്പ് എന്ന സംഘടനയാണ് ചിത്രത്തിന് പിന്നില്‍. സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയാണിത്. ചിത്രം വൈകാതെ പ്രേക്ഷകരിലേക്കെത്തും. ഷബിതയുടേതാണ് ചിത്രത്തിന്റെ കഥ. ഷബിതയ്‌ക്കൊപ്പം വിധു ശങ്കര്‍, വിജീഷ് ഉണ്ണി, ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. അജി വാവച്ചനാണ് ഛായാഗ്രഹണം.