ഗായകന്‍ വെടിയേറ്റ് മരിച്ച നിലയില്‍

പഞ്ചാബ് ഗായകന്‍ വെടിയേറ്റ് മരിച്ച നിലയില്‍. നവജോത് സിംഗ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൊഹാലിയിലാണ് നവജോത് സിംഗിന്റെ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കുടുംബം നവജോത് സിംഗിനെ തെരച്ചില്‍ നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.