തിരുവനന്തപുരം: ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. രജ്ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും. ഏറ്റവും ഒടുവിലായി ചിത്രത്തിലെ ഒരു അനിമേഷന്‍ പാട്ട് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്‍റെ ആനിമേഷന്‍ വേര്‍ഷനും വിനീത് ശ്രീനിവാസനും മറ്റ് ചില കഥാപാത്രങ്ങളും ഉണ്ട്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കിയത് അനന്ദ് മധുസൂദനന്‍ ആണ്. ശ്രീജിത്ത് രവി, സുനില്‍ സുഗത, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.