ആമിറിന്‍റെ ദംഗലിനെ പിന്തള്ളി
ബോക്സ് ഓഫീസ് കളക്ഷനിലെ 100 കോടി, 200 കോടി ക്ലബ്ബുകളൊന്നും ബോളിവുഡില് ഇന്ന് വാര്ത്തയല്ല. കാരണം സൂപ്പര്താരങ്ങളുടേതല്ലാത്ത വിജയചിത്രങ്ങളും ഈ ക്ലബ്ബുകളിലേക്കൊക്കെ പ്രവേശിക്കുന്നുണ്ട് ഇപ്പോള്. എന്നാല് സല്മാന് ഖാന്റെ ഏറ്റവും പുതിയ ചിത്രം റേസ് 3 റിലീസിന് മുന്പേ 100 കോടി ക്ലബ്ബില് ഇടംപിടിച്ചിരിക്കുകയാണ്. ചിത്രം നേടിയ സാറ്റലൈറ്റ് തുക ട്രേഡ് അനലിസ്റ്റുകളുടെ പോലും കണ്ണഞ്ചിപ്പിക്കുന്നതാണ്.
130 കോടിയാണ് റേസ് 3 നേടിയ സാറ്റലൈറ്റ് തുകയെന്ന് മുംബൈ മിറര് റിപ്പോര്ട്ട് ചെയ്തു. എന്നാല് ഏത് ചാനലാണ് ചിത്രം വാങ്ങിയതെന്ന് ഇനിയും റിപ്പോര്ട്ട് പുറത്തെത്തിയിട്ടില്ല. ഇത് ശരിയെങ്കില് ഒരു ബോളിവുഡ് ചിത്രത്തിന് ചരിത്രത്തില് ലഭിക്കുന്ന ഏറ്റവും ഉയര്ന്ന സാറ്റലൈറ്റ് തുകയാണ് ഇത്. ആമിര് ഖാന് ചിത്രം ദംഗലായിരുന്നു നേരത്തേ മുന്നില്. ദംഗലിന് ലഭിച്ച തുക 110 കോടി ആയിരുന്നു.
റേസ് 3 ന്റെ ആകെ ബജറ്റിനേക്കാള് ഉയര്ന്ന തുകയാണ് റിലീസിന് മുന്പ് ലഭിച്ച സാറ്റലൈറ്റ് തുക. "റേസ് 3 പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്ക്ക് ഉയര്ന്ന സാറ്റലൈറ്റ് തുക ലഭിക്കണം. അങ്ങനെയെങ്കില് അവ റിലീസിന് മുന്പ് തന്നെ സുരക്ഷിതമേഖലയിലേക്ക് മാറും." ലഭിച്ച തുക വെളിപ്പെടുത്താതെ, ചിത്രത്തിന്റെ നിര്മ്മാതാവ് രമേഷ് തൗറാനി ഹിന്ദുസ്ഥാന് ടൈംസിനോട് പറഞ്ഞു.
