വ്യക്തമായ നിലപാടുകള്‍കൊണ്ടും പ്രതികരണങ്ങള്‍ കൊണ്ടും സിനിമാ മേഖലയില്‍ ശ്രദ്ധേയയാണ് നടി രാധിക ആംപ്തെ. തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനെ രാധിക ആംപ്തെ ചോദ്യം ചെയ്‍തതാണ് പുതിയ വാര്‍ത്ത.

രാധികയുടെ ഏറ്റവും പുതിയ സിനിമയാണ് ഫ്ലിക്ക് ബസാര്‍. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിറ്റിയിലെ ഒരു മാളിലായിരുന്നു ഷൂട്ടിങ്ങ്. ഭക്ഷണം കഴിച്ച് സെറ്റിലെ തന്‍റെ വാഹനത്തില്‍ നിന്ന് തിരിച്ചിറങ്ങിയ രാധികയുടെ ചിത്രം ഫോട്ടോഗ്രാഫര്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഫോട്ടാഗ്രാഫറുടെ നേരെ പോട്ടിത്തെറിക്കുകയായിരുന്നു രാധിക. തന്‍റെ സ്വകാര്യതയില്‍ ഇടപെടരുതെന്നും എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു രാധിക തുടര്‍ന്ന് ആവശ്യപ്പെട്ടത്.

സംവിധായകരുള്‍പ്പെടെ പ്രശ്‍നത്തില്‍ ഇടപെടുകയും സിനിമയിലെ രാധികയുടെ പുതിയ സ്റ്റൈല്‍ വെളിപ്പെടുത്തുന്നതിനോട് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായെന്നും വ്യക്തമാക്കി. സെയ്ഫ് അലി ഖാനും ചിത്രാംഗധ സിംങ്ങും ആണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്.