ദില്ലി: ബാഹുബലി വന്‍ വിജയമായതോടെ ശരിക്കും ഞെട്ടിയത് ബോളിവുഡാണ്. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പണം വാരി പടമായി ബാഹുബലി.ഇതോടെ രാജമൗലിയുടെയും പ്രഭാസിന്റെയും റാണയുടെയും സ്വീകാര്യത ഏറെ വര്‍ദ്ധിച്ചു. ഇപ്പോള്‍ രാജമൗലിയുടെ പുറകേയാണ് നിര്‍മ്മാതാക്കളും താരങ്ങളും.
സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനായി സംവിധായകര്‍ പുറകേ ചെല്ലുമ്പോള്‍ രാജമൗലിയുടെ കാര്യം നേരേ തിരിച്ചാണ്. ഹിന്ദിയിലെ ഒട്ടുമിക്ക താരങ്ങളും രാജമൗലിയെ വിളിച്ചു കൊണ്ടിരിക്കുകയാണ് ഒന്നിച്ചൊരു പ്രോജക്ടാണ് എല്ലാവരുടെയും ആവശ്യം. അവസാനം ഇപ്പോള്‍ ഫോണ്‍ നമ്പര്‍ പോലും മാറ്റി രാജമൗലി ഒളിവിലാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിടൗണിലെ യുവതാരങ്ങള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. നേരിട്ട് കാണാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്. ആദ്യം ബാഹുബലിയുടെ വിജയത്തില്‍ സന്തോഷം അറിയിക്കുകയും പിന്നീട് അഭിനന്ദിക്കുകയും ചെയ്യും അതിനു ശേഷമാണ് ആവശ്യം അറിയിക്കുക.
ഇതോടെ രാജമൗലി പുതിയൊരു നമ്പര്‍ എടുത്തിരിക്കുകയാണ്, ഇതും അടുത്ത സുഹൃത്തുക്കളെ വിളിക്കാന്‍ മാത്രം പഴയ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയുമാണ്. ഇന്ത്യന്‍ സിനിമ തന്നെ ഇനി കാത്തിരിക്കുന്നത് രാജമൗലിയുടെ അടുത്ത ചിത്രത്തിനായാണ്.
