ശ്രീദേവിയുടെ മരണം ഞെട്ടിക്കുന്നുവെന്നു രജനീകാന്ത്. അടുത്ത സുഹൃത്തിനെ ആണ് നഷ്ടപ്പെട്ടതെന്നും സിനിമലോകത്തിനു നഷ്ടമായത് ഒരു ഇതിഹാസ താരത്തെ ആണെന്നും രജനീകാന്ത് പറഞ്ഞു. ട്വിറ്ററിലായിരുന്നു രജനീകാന്തിന്റെ പ്രതികരണം. 

നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു. വിവാഹത്തിനു ശേഷമുള്ള ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതമുണ്ടായത്. മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് പുറത്തുവിട്ടത്. രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജയ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.