നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് താന്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് നടിയുടെ സഹോദരന്‍. ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത വാസ്‍തവവിരുദ്ധമാണെന്നും അത് പിന്‍വലിക്കണമെന്നും രാജേഷ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
അതിൽ ഈ പറഞ്ഞ നടന്റെ പേര് പരാമർശിച്ചിരുന്നില്ലെന്നു ഞാൻ അറിയിച്ചു കൊള്ളട്ടെ . ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ലാത്ത ഈ കേസിൽ അഭിപ്രായം പറയാനും ഞങ്ങൾ തയ്യാറല്ല എന്ന് കൂടി ഇതിനാൽ അറിയിച്ചു കൊള്ളുന്നു . ഇത്തരം അവാസ്തവികമായ വാർത്ത എത്രയും വേഗം പിൻവലിക്കേണ്ടതാണെന്നും ഈ ഓൺലൈൻ മാധ്യമത്തോട് ആവശ്യപ്പെടുന്നു.
