സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനും ഒന്നിക്കുന്നു. രജനീകാന്തിനെ കണ്ട് വെട്രിമാരന്‍ കഥ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

അതേസമയം രജനീകാന്ത് കാല എന്ന സിനിമയുടെ തിരക്കിലാണ്. കബാലിയുടെ ഗംഭീരവിജയത്തിനു ശേഷം പ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് ഇത്. അതേസമയം ധനുഷിന്റെ നായകനാക്കി വാടാ ചെന്നൈ എന്ന സിനിമ ഒരുക്കുന്ന തിരക്കിലാണ് വെട്രിമാരന്‍.