മദ്യപാനശീലം ഒഴിവാക്കാന്‍ കാരണക്കാരനായ നടനെ കുറിച്ച് രജനീകാന്ത്. മോശമായ ജീവിതരീതി ഉണ്ടായിരുന്ന തന്നെ നേര്‍വഴിക്ക് നടത്തിയത് നടന്‍ ശിവകുമാര്‍ ആണെന്ന് രജനീകാന്ത് വെളിപ്പെടുത്തുന്നു. ശിവകുമാറിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിലാണ് സ്വന്തം കൈപ്പടയില്‍ എഴുതിയ ആശംസാക്കുറിപ്പില്‍ രജനീകാന്ത് ഇക്കാര്യം പറയുന്നത്.
ജീവിതത്തില്‍ സിനിമയെ മാത്രമേ ലഹരിയായി കാണാവൂ എന്ന് ശിവകുമാര്‍ പറയുമായിരുന്നുള്ളൂവെന്ന് രജനീകാന്ത് കത്തില്‍ പറയുന്നു. മദ്യംപോലുള്ള ലഹരികളില്‍ നിന്ന് തന്നെ വിമുക്തനാക്കാന്‍ ഒരുപാട് നാളുകള്‍ ശിവകുമാര്‍ പുറകെ നടന്നിരുന്നു. ഡീ അഡിക്ഷന്‍ സെന്റര്‍ എന്ന ഉപായം ചൂണ്ടിക്കാട്ടിയതും ശിവകുമാറായിരുന്നുവെന്നും രജനീകാന്ത് പറയുന്നു.
