ഹിന്ദിയില്‍ അഭിനയശേഷി കൊണ്ട് പേരെടുത്ത നടനാണ് രാജ്കുമാര്‍ റാവു. അടുത്തിടെ തന്റെ കാമുകിയെ കുറിച്ച് രാജ്കുമാര്‍ നടത്തിയ ഒരു കമന്റ് ആണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. രാജ്കുമാറും കാമുകിയും എന്ന അടിക്കുറിപ്പോടെ ഒരു മാധ്യമം ഇരുവരുടെയും ഫോട്ടോ ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് രാജ്കുമാര്‍ റാവു നല്‍കിയ മറുപടിയാണ് ആരാധകരുടെ ഇഷ്‍ടം പിടിച്ചുപറ്റുന്നത്.

മാധ്യമത്തിന് നന്ദി മാത്രമല്ല രാജ്കുമാര്‍ റാവു പറയുന്നത്. പത്രലേഖയുടെയും കാമുകന്‍ രാജ്കുമാര്‍ റാവുന്റെയും ഫോട്ടോകള്‍ എന്ന അടിക്കുറിപ്പോടെ രാജ്‍കുമാര്‍ റാവു ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്‍തു. തന്നെ പത്രലേഖയുടെ കാമുകന്‍ എന്ന വിശേഷിപ്പിച്ചതിനാണ് രാജ്കുമാര്‍ റാവുവിന് ആരാധകര്‍ കയ്യടിക്കുന്നത്.