'തനുശ്രീ ലെസ്ബിയനാണ്, എന്നെ ബലാല്‍സംഗം ചെയ്‍തിട്ടുണ്ട്'; ആരോപണവുമായി രാഖി സാവന്ത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 25, Oct 2018, 2:15 PM IST
rakhi sawants allegation against tanushree dutta
Highlights

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ടെന്നും രാഖി പറയുന്നു.

നാനാ പടേക്കറിനെതിരായ ആരോപണങ്ങളിലൂടെ ബോളിവുഡില്‍ മീടൂ ക്യാംപെയ്‍നിന് തുടക്കമിട്ട തനുശ്രീ ദത്തയ്ക്കെതിരേ ലൈംഗികാരോപണവുമായി ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത്. തനുശ്രീ ഒരു ലെസ്ബിയനാണെന്നും തന്നെ അവര്‍ ബലാല്‍സംഗം ചെയ്‍തിട്ടുണ്ടെന്നുമാണ് രാഖിയുടെ ആരോപണം.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ടെന്നും രാഖി പറയുന്നു. "അവിടെവച്ചൊക്കെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാന്‍ തരുമായിരുന്നു." തന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ തനുശ്രീ അനുവാദമില്ലാതെ സ്പര്‍ശിച്ചിരുന്നുവെന്നും പലപ്പോഴും ബലാല്‍സംഗം എന്ന് പറയാവുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും ആരോപിക്കുന്നു രാഖി സാവന്ത്. മുന്‍ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആണ്‍കുട്ടിയാണെന്നും. ബോളിവുഡില്‍ ലെസ്ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും തനുശ്രീയുടെ പേര് പറയുന്നത് അവര്‍ തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുത്തിനാലാണെന്നും പറയുന്നു രാഖി. 

നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ മീ ടൂ ആരോപണങ്ങളെ ആക്ഷേപിച്ച് കഴിഞ്ഞ ദിവസമാണ് രാഖി സാവന്ത് രംഗത്തെത്തിയത്. ഒരു മുതിര്‍ന്ന നടനെതിരായ കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇവയെന്നായിരുന്നു രാഖി സാവന്തിന്‍റെ ആക്ഷേപം. ഇതിനെത്തുടര്‍ന്ന് രാഖി സാവന്തിനെതിരേ തനുശ്രീ ദത്ത 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി തനുശ്രീക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ് രാഖിയുടെ അവകാശവാദം. 

loader