ഇങ്ങനെ പോയാൽ, ഷാരൂഖ് ഖാന് കമൽഹാസന്റെ ഗതിയാകുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ. മെഗാസ്റ്റാർ ഷാരൂഖ് ഇപ്പോൾ ആരാധകനായും കുള്ളനായുമൊക്കെ അഭിനയിക്കുകയാണ്. ഇത്തരം വലിയ മണ്ടത്തരങ്ങൾ കാരണമാണ് കമല്‍ഹാസന് സൂപ്പർതാര പദവി നഷ്ടപ്പെടാൻ കാരണമായതെന്ന് രാം ഗോപാൽ വർമ പറഞ്ഞു.

കമല്‍ഹാസനും ഒരിക്കല്‍ രജനീകാന്തിനെ പോലെ സൂപ്പര്‍താരപദവിയുണ്ടായിരുന്നു. എന്നാല്‍ കുള്ളനും തടിയനും പൊക്കക്കാരനുമൊക്കെയായി അഭിനയിച്ച് പരീക്ഷണം നടത്തി സൂപ്പര്‍താര പദവി കമല്‍ഹാസന്‍ നഷ്‍ടപ്പെടുത്തി. ഉപദേശകരുടെ തെറ്റായ വാക്കുകള്‍ ഷാരൂഖ് മുഖവിലയ്ക്ക് എടുക്കരുത്. അങ്ങനെ ചെയ്യുന്നത് തുടര്‍ന്നാല്‍ കമല്‍ഹാസന്‍ സംഭവിച്ചതുപോലെയാകും ഷാരൂഖിനും ഉണ്ടാകുക- രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.