അവതാരകനും നടനുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. സിനിമയുമായി ബന്ധപ്പെട്ട് താരം ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ജയറാം മൊട്ടയടിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 'ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും' എന്ന കുറിപ്പോടെയാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
ജയറാമിന്റെ ഭാര്യ പാര്‍വതിയാണ് ദൃശ്യം പകര്‍ത്തിയത. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഈ വീഡിയോ ജയറാമും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
'ഈ വീഡിയോ കണ്ടാല്‍ ഞെട്ടും ജയറാമും, കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിന് വേണ്ടി ജയറാമേട്ടന്‍ മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ പാര്‍വതി ചേച്ചി മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി. ഇന്നലെ വേലായുധന്‍ കുട്ടി എന്ന അപരന്‍ കഥാനായകന് മേക്കപ്പ് മാന്‍ ആയി. ഞെട്ടണം പ്ലീസ്' എന്നാണ് വീഡിയോടൊപ്പം രമേശ് പിഷാരടി കുറിച്ചത്.
ചിത്രത്തില്‍ വ്യത്യസ്ത രൂപത്തിലാണ് ജയറാം എത്തുന്നത്. മണിയന്‍ പിള്ളരാജു, അനുശ്രീ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സിനിമയുടെ ചിത്രീകരണം ജനുവരി 10 ന് ആരംഭിക്കുമെന്ന് പിഷാരടി അറിയിച്ചു.
