വനിതാ ദിനത്തില്‍ വ്യത്യസ്ത രീതിയില്‍ ആശംസ അര്‍പ്പിച്ച് രമേഷ് പിഷാരടി

വനിതാ ദിനത്തില്‍ വ്യത്യസ്ത രീതിയില്‍ ആശംസ അര്‍പ്പിച്ച് രമേഷ് പിഷാരടി. ധര്‍മജനും പിഷാരടിയും 2006ല്‍ സ്‌റ്റേജ് ഷോയ്ക്കായി സ്ത്രീ വേഷത്തില്‍ ഒരുങ്ങിയ ചിത്രത്തിനൊപ്പമാണ് പിഷാരടിയുടെ ആശംസ. വന്‍ സ്വീകാര്യതയാണ് പിഷാരടിയുടെ ആശംസയ്ക്ക് ലഭിക്കുന്നത്. 

ടിവി, സ്‌റ്റേജ് ഷോകളിലൂടെ വന്‍ ജനപ്രീതി നേടിയ കൂട്ടുകെട്ടാണ് ഇത്. അഭിനയത്തില്‍ നിന്ന് ഇപ്പോള്‍ സംവിധാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ് പിഷാരടി. 'പഞ്ചവര്‍ണതത്ത' എന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് താരങ്ങള്‍