ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു; സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

First Published 2, Mar 2018, 2:26 PM IST
ramgopal varma is planning to make sridevi biopic
Highlights
  •  ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍

നടി ശ്രീദേവി വിട പറഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ആരാധകര്‍ ഇപ്പോഴും ശ്രീദേവിയുടെ വിയോഗ ദുഃഖത്തിലാണ്. ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു ശ്രീദേവി. തെന്നിന്ത്യയില്‍നിന്ന് തമിഴിലും അവിടെനിന്ന് ബോളിവുഡിലുമെത്തി രാജ്യം കീഴടക്കിയ താരത്തിന്റെ ജീവിതം സിനിമയാക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംഗോപാല്‍ വര്‍മ്മായണ് ശ്രീദേവിയുടെ ജീവിതെ സിനിമയാക്കുന്നതെന്നും വാര്‍ത്തകളുണ്ട്. 

വര്‍മ്മ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നുണ്ട്. ക്ഷണ ക്ഷണം എന്ന തെലുങ്ക് ചിത്രത്തില്‍ ശ്രീദേവിയും രാംഗോപാല്‍ വര്‍മ്മയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് താരത്തിന്റെ ആരാധകര്‍ക്ക് രാംഗോപാല്‍ വര്‍മ്മ എഴുതിയ കത്തുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

"ഒന്നെനിക്കറിയാം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ ഇപ്പോഴാണ് അവര്‍ സമാധാനപൂര്‍ണമായി കിടക്കുന്നതെന്ന് ശക്തിയായി ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ആദ്യമായി സമാധാനവും ശാന്തിയും അനുഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന് മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് അങ്ങനെ നിന്നിട്ടുള്ളത്. അതുകൊണ്ട് അവര്‍ക്ക് നിത്യശാന്തി നേരുന്നു" - രാംഗോപാല്‍ വര്‍മ പറഞ്ഞു.

loader