തമിഴ്നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ സിനിമയാക്കാൻ നിരവധി സംവിധായകര്‍ രംഗത്ത് വന്നിരുന്നു. ദ അയണ്‍ ലേഡി എന്ന പേരില്‍ സംവിധായിക പ്രിയദര്‍ശനി ജയലളിതയുടെ ജീവിതം സിനിമയായി ഒരുക്കുകയാണ്. അതേസമയം ഭാരതിരാജയും എ എല്‍ വിജയ്‍യും ജയലളിതയുടെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതം മിനി സ്‍ക്രീനില്‍ എത്തിക്കാൻ ഗൌതം വാസുദേവ് മേനോൻ തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രമ്യാ കൃഷ്‍ണനാകും ജയലളിതയായി അഭിനയിക്കുക. 30 എപ്പിസോഡുകളിലായിട്ടാണ് പരമ്പര ഒരുക്കുക. രഞ്ജിത്, വിനിത തുടങ്ങി ഒട്ടേറെ താരങ്ങള്‍ പരമ്പരയില്‍ അഭിനയിക്കും.