ബാഹുബലിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയാണ് രമ്യ കൃഷ്ണന്‍. നായകനോളം പ്രാധാന്യമുള്ള രമ്യയുടെ ശിവകാമി ദേവിയെന്ന ശക്തമായ കഥാപാത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വീണ്ടും ആരാധാകരുടെ മനം കവര്‍ന്നിരിക്കുകയാണ് രമ്യ. അത് പക്ഷേ അഭിനയത്തിലൂടെയല്ല.

ജെ എഫ് ഡബ്ല്യൂവിന്റെ കവര്‍ പേജില്‍ വന്ന ചിത്രമാണ് ആരാധകരുടെ പ്രശംസയ്ക്ക് കാരണം. ഉഗ്രന്‍ മെയ്ക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണു രമ്യ ക്യഷ്ണന്‍. മോഡേണ്‍ ലുക്കിലാണു രമ്യ എത്തിരിക്കുന്നത്. ഈ ലുക്ക് ആരാധകരെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചിരിക്കുന്നത്. രമ്യ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.