പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത രണത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇഷ തല്‍വാറാണ് നായിക. മുംബൈ പോലീസിന് ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണിത്. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയല്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോമല്‍ റോസന്‍ഡ്രി എന്നിവരാണ് ആക്ഷന്‍ ഒരുക്കിയത്. അമേരിക്കയിലാണ് രണത്തിന്റെ ചിത്രീകരണം.

 ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യാഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.