രണ്‍ബീറിന്റെ പ്രകടനം വളരെയധികം ഇഷ്ടമായെന്ന് ആലിയ
ബോളിവുഡിലെ ഏറ്റവും വലിയ ചർച്ചയാണ് രണ്ബീര് കപൂര്, ആലിയ ഭട്ടിന്റെ പ്രണയം. ഇപ്പോൾ രണ്ബീറിന്റെ അഭിനയത്തെ പ്രശംസിച്ച് ആലിയ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജു എന്ന പുതിയ ചിത്രത്തിലെ രണ്ബീറിന്റെ പ്രകടനത്തെയാണ് ആലിയ പ്രശംസിച്ചത്. 68ാമത് നവ്ഭാരത് ടൈംസ് ഉത്സവ് വാര്ഷിക ആഘോഷങ്ങളോടനുബന്ധിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ആലിയ.
'സഞ്ജു' എന്ന ചിത്രം തനിക്ക് വളരെയധികം ഇഷ്ടമായെന്നും അസാമാന്യവുമായ ഒരു ചിത്രമാണിതെന്നും തന്റെ 10 മികച്ച സിനിമകളില് ഒന്നായിരിക്കും ചിത്രമെന്നും രണ്ബീറിന്റെ പ്രകടനം വളരെയധികം മികച്ചതാണെന്നും ആലിയ പറഞ്ഞു. രാജ് കുമാർ ഹിറാനിയുടെ കടുത്ത ആരാധികയാണ് താനെന്ന് ആലിയ പറഞ്ഞു. ആലിയ വന്നതോടെ പോസിറ്റീവ് മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് രൺബീർ അടുത്തിടെ പറഞ്ഞിരുന്നു.
ആലിയയെ താൻ ഏറെ ബഹുമാനിക്കുന്നുണ്ട്. കൂടാതെ അവളുടെ ഉള്ളിലുള്ള നിറങ്ങളും ആത്മ ശക്തിയും കാണാൻ സാധിക്കുന്നുണ്ട്. കൂടാതെ ആലിയയ്ക്ക് തന്റേതായ ചിട്ടയും ദിശാബോധവുമുണ്ടെന്നും രൺബീർ പറഞ്ഞു. 2020 ഓടെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.
വിവാഹത്തിനെ കുറിച്ച് ഇതേ അഭിപ്രായം ആലിയയും മുൻപ് പറഞ്ഞിരുന്നു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. താൻ മുപ്പത് വയസിലെ വിവാഹം കഴിക്കുകയുള്ളുവെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അത് സത്യമല്ല. തന്റെ വിവാഹം അതിനു മുമ്പേ ഉണ്ടാകുമെന്ന് ആലിയ പറഞ്ഞിരുന്നു.
