ശ്രീദേവിയെ അവസാന യാത്രയില്‍ അണിയിച്ചൊരുക്കിയ്ത് റാണി മുഖര്‍ജിയും സംഘവും

First Published 2, Mar 2018, 2:42 PM IST
rani mukharjee prepared for last rituals for actress sreedevi
Highlights
  • ശ്രീദേവിയെ അവസാന യാത്രയില്‍ അണിയിച്ചൊരുക്കിയ്ത് റാണി മുഖര്‍ജിയും സംഘവും
  • അവസാന യാത്രയിലും അവര്‍ തന്റേതായ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയാണ് പോയത്

ദുബായില്‍ വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹത്തെ അണിയിച്ചൊരുക്കിയത് നടിയും അടുത്ത സുഹൃത്തുമായ റാണി മുഖർജിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്. സെലിബ്രിറ്റി മേക്കപ്പ്മാൻ രാജേഷ് പാട്ടീലായിരുന്നു ശ്രീദേവിയെ അവസാനമായി അണിയിച്ചൊരുക്കിയത്. ബോളിവുഡിന്റെ പ്രിയ ഹെയർസ്റ്റൈലിസ്റ്റ് നൂർജഹാൻ അൻസാരിയാണ് രാജേഷ് പാട്ടീലിന്റെ മെയ്ക്ക് അപ്പിനെ ശ്രീദേവി ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് റാണിയെ അറിയിച്ചത്. 

പ്രായത്തിന്റെ മാറ്റങ്ങളൊന്നും തന്നെയില്ലാതെയായിരുന്നു ശ്രീദേവിയെ കാണാന്‍ സാധിച്ചിട്ടുള്ളത് അവരുടെ അവസാന യാത്രയിലും അവര്‍ തന്റേതായ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയാണ് പോയത്. മജന്തയും ഗോൾഡും നിറങ്ങളിൽ കാഞ്ചീവരം സാരി പുതച്ച് ശ്രീദേവിയെ സുന്ദരിയാക്കിയത് റാണിയുടെ നിര്‍ദേശത്തോടെയായിരുന്നു. 

അഞ്ചു മിനിറ്റിലാണ് ശ്രീദേവിയെ ഒരുക്കിയതെന്നു റാണി മുഖര്‍ജി പിന്നീട്  പറഞ്ഞു. ഫെബ്രുവരി 24ന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തേ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും വിശദമായ അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമൊടുവില്‍ നടി ബാത്ത്ടബിലേക്ക് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് ദുബായ് പോലീസ് എത്തിയത്. ഇതോടെ അന്വേഷണം അവസാനിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 

പ്രത്യേക വിമാനത്തില്‍ താരത്തിന്റെ മൃതദേഹം മുംബൈയിലെത്തിച്ചത്. ഇന്ത്യന്‍ സിനിമയുടെ താരറാണിയെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വിമാനത്താവളത്തിലും മുംബൈയിലെ വസതിയിലും വന്‍ജനക്കൂട്ടമാണെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ഇടയ്ക്കിടെ ലാത്തിചാര്‍ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്‍പിലുണ്ടായി.

loader