തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി പുറത്തിറക്കാനുള്ള തിരക്കിലാണ് പ. രഞ്ജിത്ത്. കബാലിക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ സൂര്യയാണ്. സൂര്യയെ രഞ്ജിത്ത് തിരക്കഥ വായിച്ചുകേള്‍പ്പിച്ചു. സൂര്യക്ക് തിരക്കഥ ഇഷ്‍ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുര്യ ഇപ്പോള്‍ സിങ്കം മൂന്നാം ഭാഗത്തിന്റെ തിരക്കിലാണ്. ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷത്തേയ്‍ക്കു മാറ്റിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.