Asianet News MalayalamAsianet News Malayalam

പൊലീസ് വേഷത്തിൽ രൺവീർ സിങ്; സിംബയുടെ ട്രെയ്ലർ പുറത്ത്

ചിത്രത്തിന്റെ തുടക്കത്തിൽ അഴിമതിക്കാരനായാണ് എത്തുന്നതെങ്കിലും താൻ സഹോദരിയെ പോലെ കരുതിയിരുന്ന പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായി മരിക്കുന്നതോടെ സ്ത്രീകളുടെ സംരക്ഷണത്തിനായി പോരാടുന്ന പൊലീസുകാരനായി മാറുന്നതാണ് രൺവീറിന്റെ കഥാപാത്രം.            

 

Ranveer Singh's Simmba Trailer released
Author
Mumbai, First Published Dec 3, 2018, 2:39 PM IST

രൺവീർ സിം​ഗ് ആ​ദ്യമായി പൊലീസ് വേഷത്തിലെത്തുന്ന സിംബയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂനിയർ എൻടിആർ നായകനായി 2015ൽ പുറത്തിറങ്ങിയ ടെമ്പർ എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സിംബ. ചിത്രത്തിൽ അഴിമതിക്കാരനായ പൊലീസ് ഉദ്യോ​ഗസ്ഥനായ സഗ്രാം ബലേറാവു എന്ന് കഥാപാത്രത്തെയാണ് രൺവീർ അവതരിപ്പിക്കുന്നത്.   

ചിത്രത്തിന്റെ തുടക്കത്തിൽ അഴിമതിക്കാരനായാണ് എത്തുന്നതെങ്കിലും താൻ സഹോദരിയെ പോലെ കരുതിയിരുന്ന പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായി മരിക്കുന്നതോടെ സ്ത്രീകളുടെ സംരക്ഷണത്തിനായി പോരാടുന്ന പൊലീസുകാരനായി മാറുന്നതാണ് രൺവീറിന്റെ കഥാപാത്രം.            

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ അജയ് ദേവ് ​ഗൺ, സോനു സൂദ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios