രണ്‍വിര്‍ സിംഗും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയം ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. ഇരുവരും 2018ല്‍ വിവാഹിതരാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
രണ്‍വിറിന്റെയും ദീപികയുടെയും കുടുംബങ്ങള്‍ വിവാഹസ്ഥലം നിശ്ചയിക്കാനുള്ള ആലോചനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ എവിടെനിന്നാണ് വരുന്നത് എന്ന് അറിയില്ല എന്നായിരുന്നു ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്‍വിര്‍ പറഞ്ഞത്. എന്നാല്‍ വിവാഹക്കാര്യം തന്റെ മനസ്സിലുണ്ടെന്നും ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നു കൂടി രണ്‍വിര്‍ പറഞ്ഞു. വ്യക്തി ജീവിതവും ജോലിയും തുല്യമായി കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ ജോലിയിലാണ് ശ്രദ്ധ കാണിക്കുന്നത്- രണ്‍വിര്‍ പറഞ്ഞു.
