ആദ്യന്തം പിടിച്ചിരുത്തുന്ന ത്രില്ലര്‍ എന്ന് ആദ്യദിനങ്ങളില്‍ തന്നെ അഭിപ്രായം നേടിയ ചിത്രത്തിന് പിന്നീടുള്ള വാരങ്ങളില്‍ വലിയ മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. കേരളത്തില്‍ റിലീസിംഗിന് ശേഷമുള്ള വാരങ്ങളില്‍ കൂടുതല്‍ തീയേറ്ററുകളും ലഭിച്ചിരുന്നു ചിത്രത്തിന്.

തമിഴ് സിനിമകള്‍ക്ക് കേരളത്തിലും ഏറെ കൈയടി ലഭിച്ച വര്‍ഷമായിരുന്നു 2018. 96, രാക്ഷസന്‍, വട ചെന്നൈ, പരിയേറും പെരുമാള്‍ തുടങ്ങിയ സിനിമകളൊക്കെ ഇവിടെയും ശ്രദ്ധിക്കപ്പെട്ടു. അതില്‍ ചിലത് ബോക്‌സ്ഓഫീസിലും തരംഗം തീര്‍ത്തു. അക്കൂട്ടത്തിലായിരുന്നു രാക്ഷസന്‍. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 96ന് ഒപ്പം തീയേറ്ററുകളിലെത്തിയ രാക്ഷസന്‍ സത്യത്തില്‍ ഒരു സര്‍പ്രൈസ് ഹിറ്റ് ആയിരുന്നു.

Scroll to load tweet…

വെണ്ണിലാ കബഡി കൂട്ടത്തിലും നീര്‍പറവൈയിലുമൊക്കെ അഭിനയിച്ച വിഷ്ണു വിശാലിന്റെ കരിയറിലെ മികച്ച വിജയമായിരുന്നു രാക്ഷസന്‍. കേരളത്തിലും ഏറ്റവും കളക്ട് ചെയ്ത വിഷ്ണു വിശാല്‍ ചിത്രം ഇതായിരുന്നു. ആദ്യന്തം പിടിച്ചിരുത്തുന്ന ത്രില്ലര്‍ എന്ന് ആദ്യദിനങ്ങളില്‍ തന്നെ അഭിപ്രായം നേടിയ ചിത്രത്തിന് പിന്നീടുള്ള വാരങ്ങളില്‍ വലിയ മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. കേരളത്തില്‍ റിലീസിംഗിന് ശേഷമുള്ള വാരങ്ങളില്‍ കൂടുതല്‍ തീയേറ്ററുകളും ലഭിച്ചിരുന്നു ചിത്രത്തിന്.

Scroll to load tweet…

ഇപ്പോഴിതാ റിലീസ് ചെയ്ത് 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍ രാക്ഷസന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നു. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി സണ്‍ ടിവിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 16ന് രാവിലെ 11നാണ് പ്രീമിയര്‍ പ്രദര്‍ശനം.