റിമ മേക്കപ്പിട്ട് സ്‌റ്റേജില്‍ കയറാന്‍ തയ്യാറെടുക്കുന്നതിന് തൊട്ട് മുന്‍പാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മേക്കപ്പ് അഴിച്ച റിമ കാഴ്ചക്കാരിയായി സദസില്‍ എത്തി. റിമയ്ക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം വ്യക്തമല്ല. റിമയോ പരിപാടിയുടെ സംഘാടകരോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

റിമയുടെ നൃത്തം നടത്തിയാല്‍ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് നേരത്തെ ചിലര്‍ ഭീഷണി മുഴക്കിയിരുന്നു. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, വിജയ് പ്രകാശ്, ഗായികമാരായ സിതാര, സയനോര എന്നിവരടങ്ങുന്ന സംഘമാണ് പരിപാടി അവതരിപ്പിക്കാന്‍ എത്തിയത്.