റിമാ കല്ലിങ്കലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സോഷില്‍ മീഡിയ. അത്ര ഗംഭീര മേക്ക് ഓവറിലാണ് താരം തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീബിയന്‍ ലുക്കിലുള്ള റിമയുടെ ഫോട്ടോയാണു പുതിയതായി അപ്പലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിനു വരുന്നതാകട്ടെ വളരെ രസകരമായ പ്രതികരണങ്ങളാണ്. 

മേയ്ക്കപ്പിന് പലവിധ ഭാവങ്ങള്‍ കണ്ടിട്ടുണ്ട് എന്നും എന്നാല്‍ ഇത്ര ഭയാനകമായ വേര്‍ഷന്‍ ആദ്യമായിട്ടാണണെന്നാണ് ആരാധകരുടെ കമന്റ്. മുടി പിരിച്ചു കെട്ടി കരീബിയന്‍ വനിതകളുടെ ശൈലിയിലാണ് റിമയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍.