യുവതലമുറക്ക് ലൌ എന്ന വാക്കിനെ പോലും പേടിയാണെന്ന് അഭിപ്രായവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. ആലപ്പുഴയില്‍ ഷൂട്ടിങിനിനെത്തിയപ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചാണ് റിമ യുവതലമുറയുടെ ഇന്നത്തെ മനോനില റിമ വിശദീകരിക്കുന്നത്. ആലപ്പുഴയിലെ ഷൂട്ടിങിനിടെ ഒരു പയ്യന്‍ എന്നെ കാണാന്‍ വന്നു. എന്‍റെ ഒരു ഓട്ടോഗ്രാഫ് ആയിരുന്നു പയ്യന്റെ ആവശ്യം. ഞാന്‍ ലൌ റിമ എന്നെഴുതി ഒരു ഒപ്പിട്ടു നല്‍കി. 

കുറച്ചു കഴിഞ്ഞപ്പോള്‍ പയ്യന്‍ വീണ്ടും എന്റെ അടുത്തെത്തി. ഓട്ടോഗ്രാഫിലെ ലവ് എന്ന വാക്ക് ഒന്ന് മാറ്റിക്കൊടുക്കണം. ലവ് എന്നുണ്ടായാല്‍ കൂട്ടുകാര്‍ കളിയാക്കുമെന്നായിരുന്നു അവന്റെ പേടി എന്നായിരുന്നു റിമ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

പുതിയ തലമുറക്ക് ലൌ എന്ന വാക്ക് തന്നെ പേടിയാണെന്ന് റിമ പറഞ്ഞു. അഴീക്കല്‍ ബീച്ചില്‍ അരങ്ങേറിയ സദാചാര ഗുണ്ടായിസത്തിനെതിരെ മുഖ്യമന്ത്രിയും ഡിജിപിയുമെല്ലാം രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം അക്രമികള്‍ക്കെതിരെ അടിയന്തരമായി എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യമാണ് റിമ മുന്നോട്ട് വയ്ക്കുന്നത്.