1989 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയാകാനുള്ള ക്ഷണം റിമി ടോമി നിരസിച്ചിരുന്നു എന്ന വാര്‍ത്ത കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ചിത്രത്തിലെ ഏറ്റവും രസകരമായ ആദ്യ രാത്രി രംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചാണ് റിമി പിന്‍മാറിയത് എന്നായിരുന്നു വാര്‍ത്ത.

എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ആദ്യ രാത്രി രംഗത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഇത് കേട്ടതോടെ റിമി ചിത്രം നിരസിക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നാണത്രെ സ്രന്ദയെ നിവിന്‍റെ നായികയാക്കുന്നത്. 

എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് റിമി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രീകരണത്തിനായി പതിനഞ്ച് ദിവസം മാറ്റിവയ്ക്കാനില്ലാത്തതിനാലാണ് താന്‍ ചിത്രം നിരസിച്ചതെന്നാണ് പിന്നീട് ഒരു അഭിമുഖത്തില്‍ റിമി പറഞ്ഞത്.