ട്വിറ്ററിൽ പ്രകോപനപരമായ ട്വീറ്റ് നടത്തിയതിന് മുതിർന്ന ഹിന്ദി സിനിമാ താരം ഋഷി കപൂർ വീണ്ടും വിമർശന ശരങ്ങൾക്കിടയിൽ. ഏറ്റവും ഒടുവിൽ ഡയറക്ട് മെസഞ്ചർ വഴി ഒരു സ്ത്രീയെ അധിക്ഷേപിച്ചാണ് 65കാരനായ താരം കുഴപ്പത്തിലായത്. തന്നെ ട്രോളിയ സ്ത്രീയെ ട്വിറ്ററിലൂടെ അസഭ്യം പറയുകയാണ് ഋഷി കപൂര്‍ ചെയ്തത്. ഇതിന്റെ സ്ക്രീൻ ഷോട്ട് സാമൂഹിക മാധ്യമങ്ങളിൽ പരക്കുകയും ചെയ്തു. ആക്ഷേപകരമായ സന്ദേശത്തിന് ഋഷികപൂറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതികരണവുമുണ്ടായ സാഹചര്യത്തിലാണ് വീണ്ടും ഋഷി കപൂർ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ മറ്റൊരു ട്വീറ്റ് കൂടി ചെയ്തത്.
വിവിധ നിറങ്ങളിലുള്ള വസ്ത്രം ധരിച്ച സ്ത്രീയുടെ ചിത്രവും അതേ നിറത്തിലുളള ഡസ്റ്ററും പോസ്റ്റ് ചെയ്ത് 'അസംബന്ധം' എന്ന് തുടങ്ങുന്ന ട്വീറ്റ് നടത്തിയാണ് ഋഷി കപൂര്‍ വീണ്ടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. എന്നെ അധിക്ഷേപിച്ചാൽ അതെ ഭാഷയിൽ പ്രതികരിക്കാതിരിക്കാൻ താൻ വിശുദ്ധൻ ഒന്നുമല്ല, പകരത്തിന് പകരം എന്ന രീതിയിൽ ആയിരുന്നു ട്വീറ്റ്.
