നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ റോ‍ജ പൊലീസ് കസ്റ്റഡിയില്‍. ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ റോജയെ വിജയവാഡ വിമാനത്താവളത്തില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വനിതാ പാര്‍ലമെന്റ് നടക്കുന്ന ഹോട്ടലിലേക്ക് കൊണ്ടു പോകാനെന്ന പേരില്‍ പൊലീസ് കൂട്ടിക്കൊണ്ടുപോകുകയും തന്നെ കാരണമില്ലാതെ തടഞ്ഞുവയ്ക്കുകയുമായിരുന്നെന്ന് റോഡ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോകുന്നതിനിടെ റോജ തന്നെ മൊബൈലില്‍ ഷൂട്ട് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

സംഭവത്തില്‍ വൈഎസ്ആര്‍സി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എന്നാല്‍ റോജയുടെ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. പാര്‍ലമെന്റിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനിലായിരുന്നു റോജ.