തന്മാത്ര എന്ന ചിത്രത്തിലെ ഉത്തമയായ വീട്ടമ്മയുടെ വേഷത്തിലാണ് മീര വാസുദേവ് എന്ന താരത്തെ മലയാളികള്‍ക്ക് പരിചയം. ഇപ്പോ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര. ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. 'റൂള്‍സ് പ്യാര്‍ കാ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മിലിന്ദ് സോമനൊപ്പമുള്ള ലിപ് ലോക്ക് രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 

ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധികമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് മീര പറയുന്നു. മൈനസ് 23 ഡിഗ്രി തണുപ്പിലായിരുന്നു ആ ലിപ്‌ലോക്ക് ചിത്രീകരണം. ആ സമയത്ത് ചുണ്ടുകള്‍ മരവിച്ച നിലയിലായിരുന്നു. 

താന്‍ പരിഭ്രാന്തയാകുന്നത് കണ്ട് മിലിന്ദിന് കാര്യം മനസ്സിലായി. ഉടന്‍ അദ്ദേഹം ഒരു ചൂടു കോഫി തന്നു. അത് കുടിച്ച ശേഷമാണ് ആ രംഗം ചിത്രീകരിക്കാനായത് എന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മീര പറയുന്നു.