കലാഭവൻ മണി അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഈ അവസരത്തില്‍ ഒരു വിനോദ ചാനല്‍ നടത്തുന്ന മണി അനുസ്മരണത്തിലാണ് സലീംകുമാര്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട വേദനിപ്പിക്കുന്ന വസ്തുതകളാണ് നാദിര്‍ഷ അടക്കം പങ്കെടുത്ത പരിപാടിയില്‍ സലീംകുമാര്‍ വെളിപ്പെടുത്തിയത്.

മണിയെ തലകറങ്ങി വീഴ്ത്താന്‍ മുൻകൈ എടുത്ത ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിയ്ക്കുന്ന ദിവസം ഒരു വിഡ്ഢി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് പലരുമെന്നും സലീംകുമാര്‍ കുട്ടിച്ചേര്‍ത്തു.

ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോള്‍, മണി ഞങ്ങളിലൂടെ ജീവിയ്ക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു നാണമാണ് നമുക്കൊക്കെ തോന്നുന്നത് എന്നും സലീംകുമാര്‍ പറയുന്നു.