സല്‍മാന്‍ ഖാന്‍ ഗുസ്തിക്കാരനായി അഭിനയിക്കുന്ന സുല്‍ത്താന്റെ ടീസറെത്തി. അനുഷ്‌ക ശര്‍മ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അലി അബ്ബാസ് സഫര്‍ ആണ്. അമേരിക്കന്‍ റസ്‌ലര്‍ ആയ ടൈറോണ്‍ വൂഡ്‌ലിയാണ് വില്ലന്‍. ചിത്രം ഈദ് റീലീസ് ആയി പുറത്തിറങ്ങും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്ത് വന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സല്‍മാന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. പോസ്റ്ററിനെതിരെ സമ്മിശ്രപ്രതികരണമായിരുന്നു ഉണ്ടായത്. വീഡിയോ കാണാം-