ധനുഷിന്റെയടക്കം നിരവധി സിനിമകള്‍ അടുത്തിടെ സാമന്ത നിരസിച്ചിരുന്നു. നാഗചൈതന്യയുമായി ഉടന്‍ വിവാഹിതയാകുന്നതുകൊണ്ടാണ് സാമന്ത സിനിമകള്‍ കുറയ്‍ക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. സെപ്റ്റംബര്‍ 23നു ഇരുവരും വിവാഹിതരാകുന്നുവെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതെല്ലാം ട്വിറ്ററിലൂടെ സാമന്ത നിഷേധിച്ചു.


ഞാന്‍ ഇനി അഭിനയിക്കുന്ന സിനിമ അത്രയ്‍ക്കും പ്രധാനപ്പെട്ടതാകണമെന്ന് ആഗ്രഹമുണ്ട്. 'തെറി'യേക്കാളും, ഞാന്‍ ഇതുവരെ അഭിനയിച്ച സിനിമകളേക്കാളും മെച്ചമാകണമെന്നുണ്ട്. അത് പക്ഷേ ബുദ്ധിമുട്ടുമാണ് - സാമന്ത ട്വിറ്ററില്‍ പറയുന്നു. സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുന്ന സാമന്ത കന്നടയിലെ ഹിറ്റ് ചിത്രമായ യുടേണിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളില്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.