തെന്നിന്ത്യന്‍ സുന്ദരി സാമന്ത വിവാഹിതയാകുന്നു. ഒരു യുവ നടനെയായിരിക്കും സാമന്ത വിവാഹം കഴിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതം നല്‍കിയെന്ന് സാമന്ത പറയുന്നു. എന്നാല്‍ വരന്റെ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് സാമന്ത പറയുന്നത്. അതേസമയം വിവാഹശേഷവും അഭിനയം തുടരാനാണ് സാമന്തയുടെ പദ്ധതി. ഇതിനു ഭാവി വരന്റെ സമ്മതം കിട്ടിയിട്ടുണ്ടെന്നും സാമന്ത പറയുന്നു. സാമന്തയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ധനുഷിന്റെ വാടാ ചെന്നൈയും യു ടേണും ആണ്.