Asianet News MalayalamAsianet News Malayalam

'ഒരു കരീബിയന്‍ ഉഡായിപ്പു'മായി സുഡുമോന്‍ വീണ്ടുമെത്തുന്നു

നവാഗതനായ എ ജോജിയാണ് ഒരു കരീബിയന്‍ ഉഡായിപ്പ് അണിയിച്ചൊരുക്കുക.കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍.കെ.വി നായരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

samuel robinson oru caribbean udayippu movie
Author
Kochi, First Published Nov 3, 2018, 7:03 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സാമുവല്‍ അബിയോള റോബിന്‍സന്‍ വീണ്ടും മലയാള വെള്ളിത്തിരയിലേക്കെത്തുന്നു. സുഡാനിയിലെ സുഡുമോന്‍ 'ഒരു കരീബിയന്‍ ഉഡായിപ്പ്' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും എത്തുന്നത്.

സാമുവല്‍ റോബിന്‍സണ്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സുഡുമോന്‍ പങ്കുവച്ചിട്ടുണ്ട്. നവാഗതനായ എ ജോജിയാണ് ഒരു കരീബിയന്‍ ഉഡായിപ്പ് അണിയിച്ചൊരുക്കുക.

കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍.കെ.വി നായരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സുഡാനി ചിത്രത്തിന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സാമുവലിന്‍റെ രണ്ടാം സിനിമയ്ക്ക് അത് തടസമാകില്ലെന്നാണ് വ്യക്തമാകുന്നത്. വിഷ്ണു ഗോവിന്ദ്,വിഷ്ണു വിനയന്‍, മെറീന മൈക്കിള്‍, ഋഷി പ്രകാശ്, നിഹാരിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios