എന്നാൽ മിനി സ്ക്രീനിൽ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും താരമാവുകയാണ് സംവൃത.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട പറഞ്ഞുപ്പോയ മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനിൽ. നീണ്ട ഇടവേളയ്ക്ക്ശേഷം വീണ്ടും പ്രേഷകരുടെ മുന്നിലെത്തിയ താരത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ ജഡ്ജായാണ് സംവൃത വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കാൻ എത്തിയിരിക്കുന്നത്. എന്നാൽ മിനി സ്ക്രീനിൽ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും താരമാവുകയാണ് സംവൃത. തന്‍റെ ആരാധകരുമായും സഹപ്രവര്‍ത്തകരുമായും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിമായി ഇന്‍സ്റ്റഗ്രാമിലെ പുതിയ സാന്നിദ്ധ്യമായിമാറുകയാണ് സംവൃത. അക്കൗണ്ട് തുടങ്ങി വളരെ കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് നാലായിരത്തോളം ആളുകളാണ് താരത്തെ പിൻതുടരുന്നത്. 

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവച്ച സംവൃത ലാല്‍ ജോസ് ചിത്രത്തിലൂടെ തന്നെയാണ് അഭിനയം രം​ഗത്തുനിന്നും വിടവാങ്ങിയത്. 2012-ൽ പുറത്തിറങ്ങിയ ‘അയാളും ഞാനും തമ്മില്‍’ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. നവാഗതനായ എം.ടി.അന്നൂര്‍ സംവിധാനം ചെയ്ത ‘കാല്‍ചിലമ്പ്’ എന്ന ചിത്രമാണ് സംവൃതയുടെ പുറത്തു വന്ന ഏറ്റവും ഒടുവിലത്തെ ചിത്രം. തെയ്യം കലാകാരന്മാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. വിനീതാണ് ചിത്രത്തിലെ നായകന്‍. ഭര്‍ത്താവ് അഖില്‍, മകന്‍ അഗസ്ത്യ എന്നിവര്‍ക്കൊപ്പം അമേരിക്കയിൽ താമസമാക്കിയിരിക്കുകയാണ് താരം.