Asianet News MalayalamAsianet News Malayalam

ഭാവനയുടെ വിവാഹത്തിന് ബാഹുബലി കമ്മലണിഞ്ഞ് ശ്രദ്ധനേടി സംയുക്ത വര്‍മ്മ

Samyuthka Varma
Author
Thrissur, First Published Jan 23, 2018, 1:21 PM IST

താരങ്ങളുടെ ആഘോഷമായിരുന്നു ഭാവനയുടെ വിവാഹം. അതിസുന്ദരിയായി നവവധുവിന്റെ വേഷത്തില്‍ ഭാവന മിന്നിത്തിളങ്ങിയപ്പോള്‍ വേഷത്തിലെ പ്രത്യേകത കൊണ്ട് മറ്റ് താരങ്ങളും ശ്രദ്ധപിടിച്ചുപറ്റി. ഭാവനയുടെ വിവാഹവിരുന്നിനെത്തിയ സംയുക്ത വര്‍മ്മ ആഭരണത്തില്‍ ശ്രദ്ധനേടി. ബാഹുബലി കമ്മലായിരുന്നു സംയുക്ത വര്‍മ്മ അണിഞ്ഞത്.

ഇളംനീല ചുരിദാറായിരുന്നു സംയുക്ത വര്‍മ്മ വിവാഹവിരുന്നിന് ധരിച്ചത്. ബാഹുബലിയില്‍ അനുഷ്‍ക ഷെട്ടി അണിഞ്ഞ തട്ടുകളും അലുക്കുകളും ഉള്ള കമ്മല്‍ പോലുള്ളതായിരുന്നു സംയുക്ത വര്‍മ്മയുടെതും. കുടുംബത്തോടൊപ്പമായിരുന്നു സംയുക്ത വര്‍മ്മ ഭാവനയുടെ വിവാഹത്തിന് എത്തിയത്.  കഴിഞ്ഞ ദിവസം തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നവീന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.  തുടര്‍ന്ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ മേഖലയിലുളളവര്‍ക്കായി വിപുലമായ സല്‍ക്കാരമാണ് ഇരുവരും ഒരുക്കിയത്.

Follow Us:
Download App:
  • android
  • ios